ഓസ്തി അഥവാ അപ്പം (Host)
വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് ഓസ്തി. ഗോതമ്പ് മാവ് ഉപയോഗിച്ചാണ് ഓസ്തിയുണ്ടാക്കുന്നത്. വളരെ നേര്‍ത്ത ഇവ നാവില്‍ വയ്ക്കുമ്പോഴെക്കും അലിഞ്ഞുപോവുന്നവയാണ്. മൂന്നു വലിപ്പത്തില്‍ ആണ് സാധാരണ ഓസ്തി തയ്യാറാക്കുന്നത്. ഒന്ന് ഒരു നാണയത്തുട്ടിന്റെ വലിപ്പത്തില്‍, ഏഴു സെന്റിമീറ്റര്‍ വ്യാസത്തില്‍, പിന്നെയുള്ളത് പന്ത്രണ്ടു - പതിനഞ്ചു സെന്റിമീറ്റര്‍ വ്യാസത്തില്‍.
ദിവ്യബലി മധ്യേ ഇവ വാഴ്ത്തപ്പെടുകയും തുടര്‍ന്ന് ക്രിസ്തുവിന്റെ പരിശുദ്ധമായ ശരീരമായി കരുതപ്പെടുകയും ചെയ്യുന്നു.
വീഞ്ഞ് (Mass Wine)
ഉണക്കമുന്തിരി ഉപയോഗിച്ചാണ് കുര്‍ബാനയ്ക്ക് ഉള്ള വീഞ്ഞ് തയ്യാറാക്കുന്നത്. ലഹരി തീരെക്കുറവായ ഈ വീഞ്ഞിന് നല്ല മധുരവും പുളിപ്പുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇതും ദിവ്യബലി മധ്യേ വാഴ്ത്തി വിശുദ്ധീകരിക്കുന്നു. വാഴ്ത്തപ്പെട്ട വീഞ്ഞ് ക്രിസ്തു ചിന്തിയ രക്തമായി കരുതുന്നു.
ഇവ രണ്ടുമാണ് ദിവ്യബലിയിലെ പ്രധാന ബലിവസ്തുക്കള്‍.
ഇനി ദിവ്യബലിക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളെ പരിചയപ്പെടാം..
ക്രുവെറ്റ്സ് (Cruets)
ദിവ്യബലിക്ക് ഉപയോഗിക്കേണ്ട വീഞ്ഞും വെള്ളവും എടുത്തു വയ്ക്കുന്നതിനാണ് ക്രുവെറ്റ്സ് ഉപയോഗിക്കുന്നത്
കാസയും പീലാസയും (Chalice and Paten)
കാസ അഥവാ പാനപാത്രം, കുര്‍ബാനയ്ക്കിടെ വീഞ്ഞ് സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. പീലാസ പ്രധാന ഓസ്തി വയ്ക്കുന്നതിനുള്ള പരന്ന ഒരു പാത്രമാണ്. കുര്‍ബാന മധ്യേ വൈദികന് ക്രുവെറ്റ്സില് നിന്നും വീഞ്ഞ് കാസയിലെക്ക് പകര്‍ത്തിയാണ് ഉപയോഗിക്കുന്നത്.
ചെറുവിരി അഥവാ കോര്‍പോറല്‍ (Corporal)
ഇത് ലിനന്‍ നിര്‍മിതമായ ഒരു ചെറിയ തുണിയാണ്. ബലിവസ്തുക്കള്‍ അള്‍ത്താരയിലെ ബലിപീഠത്തില്‍ വയ്ക്കുന്നതിനു വേണ്ടി ഇത് വിരിക്കുന്നു. കോര്‍പോറല്‍ ചതുരാകൃതിയില്‍ മടക്കുന്നു.
പ്യൂരിഫിക്കേറ്റര് (Purificator)
ഇതും ലിനന്‍ നിര്‍മ്മിതമായ തുണിയാണ്. കോര്പോറലിനേക്കാള് ചെറുതും നീളത്തില്‍ മടക്കുന്നതുമായ ഇവ ദിവ്യബലിക്കിടെ കാസയും പീലാസയും മറ്റും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു.
പാല് (Pall)
കുസ്തോദി അഥവാ സിബോറിയം (Ciborium)
![]() |
ഓസ്തി |
ദിവ്യബലി മധ്യേ ഇവ വാഴ്ത്തപ്പെടുകയും തുടര്‍ന്ന് ക്രിസ്തുവിന്റെ പരിശുദ്ധമായ ശരീരമായി കരുതപ്പെടുകയും ചെയ്യുന്നു.
വീഞ്ഞ് (Mass Wine)
![]() |
വീഞ്ഞും ഓസ്തിയും |
ഇവ രണ്ടുമാണ് ദിവ്യബലിയിലെ പ്രധാന ബലിവസ്തുക്കള്‍.
ഇനി ദിവ്യബലിക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളെ പരിചയപ്പെടാം..
ക്രുവെറ്റ്സ് (Cruets)
ദിവ്യബലിക്ക് ഉപയോഗിക്കേണ്ട വീഞ്ഞും വെള്ളവും എടുത്തു വയ്ക്കുന്നതിനാണ് ക്രുവെറ്റ്സ് ഉപയോഗിക്കുന്നത്
![]() |
ക്രുവെറ്റ്സ് |
കാസയും പീലാസയും (Chalice and Paten)
കാസ അഥവാ പാനപാത്രം, കുര്‍ബാനയ്ക്കിടെ വീഞ്ഞ് സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. പീലാസ പ്രധാന ഓസ്തി വയ്ക്കുന്നതിനുള്ള പരന്ന ഒരു പാത്രമാണ്. കുര്‍ബാന മധ്യേ വൈദികന് ക്രുവെറ്റ്സില് നിന്നും വീഞ്ഞ് കാസയിലെക്ക് പകര്‍ത്തിയാണ് ഉപയോഗിക്കുന്നത്.
ചെറുവിരി അഥവാ കോര്‍പോറല്‍ (Corporal)
![]() |
കാസയും പീലാസയും |
![]() |
കോര്‍പോറല്‍ |
ഇതും ലിനന്‍ നിര്‍മ്മിതമായ തുണിയാണ്. കോര്പോറലിനേക്കാള് ചെറുതും നീളത്തില്‍ മടക്കുന്നതുമായ ഇവ ദിവ്യബലിക്കിടെ കാസയും പീലാസയും മറ്റും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു.
![]() |
പ്യൂരിഫിക്കേറ്റര് |
കാസ, പീലാസ എന്നിവ മൂടിവയ്ക്കുന്നതിനു വേണ്ടിയാണ് പാല് ഉപയോഗിക്കുന്നത്. കട്ടിയുള്ള ഒരു ചെറു ബോര്‍ഡ് ആണിത്.
കുസ്തോദി അഥവാ സിബോറിയം (Ciborium)
വാഴ്ത്തിയ തിരുവോസ്തി സൂക്ഷിക്കുന്നത് സിബോറിയത്തിലാണ്. കാസയില്‍ നിന്നും വ്യത്യസ്തമായി സിബോറിയം അടച്ചു വയ്ക്കാവുന്ന വിധത്തില്‍ അടപ്പുള്ളവയാണ്. ഈ സിബോറിയം സൂക്ഷിക്കുന്നത് സക്ക്രാരിയിലാണ്. സക്ക്രാരിയില് ആവശ്യത്തിന് ഓസ്തി ഇല്ലെങ്കില്‍ കുര്‍ബാന തുടങ്ങുന്നതിനു മുന്നേ സിബോറിയത്തില്‍ വാഴുത്തുവാന് വേണ്ടിയുള്ള ഓസ്തി നിറച്ച് ബലിപീഠത്തില്‍ വയ്ക്കുന്നു. സക്ക്രാരി എന്താണെന്ന് പിന്നീട് വിശദീകരിക്കാം.
![]() |
സിബോറിയം |
ദിവ്യബലിക്കായി കാസ തയ്യാറാക്കുന്ന വിധം
കാസയ്ക്ക് മുകളില്‍ പ്യൂറിഫിക്കേറ്റര് ഇടുന്നു. അതിനു മുകളില്‍ പീലാസയില്‍ ഇടത്തരം വലിപ്പമുള്ള ഓസ്തി വയ്ക്കുന്നു.
ഇതിനെ മറച്ചുകൊണ്ട് പാല് വയ്ക്കുന്നു. അതിനു മുകളിലായി കോര്‍പോറല്‍ മടക്കി വയ്ക്കുന്നു.
ദിവ്യബലി മധ്യേ വൈദികന് കോര്‍പോറല്‍ എടുത്ത് ബലിവേദിയില്‍ വിരിക്കുന്നു. തുടര്‍ന്ന് പാല് മാറ്റി പീലാസയില്‍ വച്ചിരിക്കുന്ന ഓസ്തി എടുത്ത് ആശീര്‍വദിക്കുന്നു (ഈ സമയം സിബോറിയം ബലിവേദിയില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു വയ്ക്കുന്നു). തുടര്‍ന്ന് ക്രുവെറ്റ്സില് നിന്നും വീഞ്ഞ് എടുത്ത് കാസയില്‍ ഒഴിക്കുന്നു അതോടൊപ്പം ഒരു തുള്ളി വെള്ളവും അതില്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് അതും ആശീര്‍വദിക്കുന്നു.
കുര്‍ബാനയ്ക്ക് ശേഷം ബാക്കി വരുന്ന ഓസ്തി സക്രാരിയില്‍ സൂക്ഷിക്കുന്നു. ബാക്കി വരുന്ന വീഞ്ഞ് വൈദികന് കുടിക്കുന്നു.
അരുളിക്ക (Monstrance)
ആരാധനയ്ക്കാണ് അരുളിക്ക പ്രധാനമായും ഉപയോഗിക്കുന്നത്. അരുളിക്കയുടെ നടുവില്‍ ഉള്ള സ്ഥലത്ത് വാഴ്ത്തിയ ഓസ്തി വയ്ക്കുന്നു. തുടര്‍ന്ന് ഇത് ആരാധനയ്ക്കായി അള്‍ത്താരയില്‍ അല്ലെങ്കില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് എല്ലാവര്ക്കും കാണാന്‍ സാധിക്കുന്ന വിധത്തില്‍ വയ്ക്കുന്നു.
സ്പ്രിംഗ്ളര്‍ (Sprinkler)
മതപരമായ ചടങ്ങുകള്‍ക്കിടയില്‍ വിശുദ്ധജലം തളിക്കാന്‍ ഉപയോഗിക്കുന്നു.
ധൂപക്കുറ്റി
കുന്തിരിക്കം പുകയ്ക്ക്കാന് ഉപയോഗിക്കുന്നു.
പള്ളിമണികള്‍
പള്ളിയില്‍ മണികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ദിവ്യബലിയുടെ വിവിധ ഘട്ടങ്ങളില്‍ കൈമണികളും വലിയ മണികളും മുഴക്കുന്നു. കൈമണികള്‍ പ്രധാനമായും ആരാധനയോട് അനുബന്ധിച്ചാണ് മുഴക്കുന്നത്. എന്നാല്‍ വലിയ മണികള്‍ ആരാധനയ്ക്ക് പുറമേ അറിയിപ്പിനും, സമയ മണിയായും, ആഘോഷങ്ങള്‍ക്കും, ദുഃഖാചരണത്തിനും മുഴക്കുന്നു.
അപ്ഡേറ്റ്: ദിവ്യബലി എന്നത് കുര്‍ബാനയുടെ മറ്റൊരു പേരാണ്. ക്രിസ്തു സ്വന്തം ജീവന് ബലികഴിച്ച് മനുഷ്യകുലത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഓരോ കുര്‍ബാനയും നടത്തപ്പെടുന്നത്. അതുകൊണ്ട് അതിനെ ദിവ്യബലി എന്ന് വിളിക്കുന്നു.
Didn't know all these. Thanks for sharing!
ReplyDelete