Friday, November 5, 2010

ആമുഖം

വിവിധ വിശ്വാസങ്ങളാലും, ആരാധനാരീതികളാലും, ആചാരങ്ങളാലും സമ്പന്നമാണ് നമ്മുടെ നാട്.  മറ്റുള്ളവരുടെ ആരാധനാ രീതികളെയും, അവരുടെ ആചാരാനാനുഷ്ടാനങ്ങളെയും പറ്റി അറിയുന്നത് രസാവഹവും അതോടൊപ്പം വിജ്ഞാനദായകവും ആയിരിക്കും.  ഇവിടെ ക്രൈസ്തവ ആരാധനയെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ എല്ലാവരോടും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.  അതിനു വേണ്ടിയാണ് ഈ ബ്ലോഗ്‌.   ഇതില്‍ പറയുന്ന കാര്യങ്ങള്‍ ഒരു  ക്രിസ്ത്യാനിക്ക് പോലും ചിലപ്പോള്‍ അറിയാത്തവയാവും.  അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത് ഒരു സഹായമാവട്ടെ.   അതോടൊപ്പം മറ്റു മതവിഭാഗങ്ങളിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ ഇതുപോലെ ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ അത് വളരെയേറെ സഹായകമാവും.

എന്താണ് സങ്കീര്‍ത്തി?

സങ്കീര്‍ത്തി എന്ന വാക്ക്‌ നിങ്ങള്‍ക്ക്‌ ഒരു പക്ഷെ അപരിചിതമായിരിക്കും.  പള്ളിയില്‍ അള്‍ത്താരയ്ക്ക് പിന്നിലോ വശങ്ങളിലോ കാണുന്ന മുറിയാണ് സങ്കീര്‍ത്തി എന്നറിയപ്പെടുന്നത്.  ഇവിടെയാണ്‌ ദിവ്യബലിക്കായി വൈദികരും അള്‍ത്താരബാലകരും ഒരുങ്ങുന്നത്.  ഇവിടെയാണ്‌ കുര്‍ബാനയ്ക്കുള്ള മറ്റു ഒരുക്കങ്ങള്‍ നടത്തുന്നത്.  കാര്‍മികര്‍ക്ക് ഉള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതും ഇവിടെയാണ്‌.  അതുകൊണ്ട് ഒരു പള്ളിയുടെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് സങ്കീര്‍ത്തി.

വരൂ..  ഈ സങ്കീര്‍ത്തിയില്‍ നിങ്ങള്‍ക്ക്‌ എല്ലാം പരിചയപ്പെടാം...

6 comments:

  1. കൊള്ളാല്ലോ

    അല്ല ഒരു സംശയം
    നിനക്കിതിനെപറ്റി വല്ലതും അറിയാവുന്നതാണോ :-)

    ReplyDelete
  2. നല്ല സംരംഭം എല്ലാ ആശംസകളും

    ReplyDelete
  3. അവനരിയതതൊക്കെ പഠിപ്പികനല്ലേ നമ്മള്‍ ഇരിക്കുന്നത്

    ReplyDelete
  4. മത്തായി..കൊള്ളാം...തുടരുക..

    ReplyDelete
  5. മത്തായി ഏതു സെമിനാരീലാ പഠിക്കുന്നത്?


    ആശംസകൾ :)

    ReplyDelete
  6. മത വിശ്വാസികൾക്ക് ഉപകാരപ്രദമായ ഒരു ബ്ലോഗായി ഇത് ആയിതീരട്ടെ എന്ന് ആശംസിക്കുന്നു!

    ReplyDelete